സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ സംഘാടക സമിതി യോഗം ആറ്റിങ്ങലിൽ ചേർന്നു

IMG-20240924-WA0001

ആറ്റിങ്ങൽ: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ സംഘാടക സമിതി യോഗം ആറ്റിങ്ങലിൽ ചേർന്നു. ഒ എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പട്ടികവിഭാഗ – പിന്നാക്ക വികസന വകുപ്പുകൾ സംഘടിപ്പിക്കുന്ന പക്ഷാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ 2 ന് വൈകിട്ട് 3. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം.. ജില്ലാ ആസ്ഥാനമല്ലാത്ത ഒരു സ്ഥലത്ത് പരിപാടി സംഘടിപ്പിക്കുന്നു എന്ന പ്രത്യേകതയും ആറ്റിങ്ങലിനുണ്ട്.

സംഘാടക സമിതി യോഗത്തിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ., ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഡി സ്മിത [ നഗരൂർ ] , ലൈജു വി [ അഞ്ചുതെങ്ങ് ] , എസ് ഷീല [ കടയ്ക്കാവൂർ ] , അബ്ദുൾ വാഹിദ് [ചിറയിൻകീഴ് ] എന്നിവർ സംസാരിച്ചു.
വകുപ്പ് ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി വിവിധ ഉപസമിതികളും രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!