ശാന്തിഗിരി ഫെസ്റ്റ് സെപ്റ്റംബർ 27 മുതൽ

images (26)

ശാന്തിഗിരി ഫെസ്റ്റിന് സെപ്റ്റംബർ 27 ന് തിരി തെളിയും.

അമ്യൂസ്‌മെന്റ് പാര്‍ക്ക് ഇത്തവണ ആവേശം നിറയ്ക്കും.ഹൈദരാബാദില്‍ നിന്നാണ് പാര്‍ക്കിനുളള സജ്ജീകരണങ്ങള്‍ എത്തുന്നത്. പതിനായിരം ചതുരശ്രയടി വിസ്തീര്‍ണ്ണമാണ് പാര്‍ക്കിനുണ്ടാവുക. ആശ്രമത്തിന്റെ അതിവിശാലമായ ജലസംഭരണിക്ക് ചുറ്റുമാണ് ഫെസ്റ്റിന്റെ വിവിധ വിഭാഗങ്ങളെ ക്രമീകരിച്ചിട്ടുളളത്.

തിരക്ക് നിയന്ത്രിക്കാനും സന്ദര്‍ശകര്‍ക്ക് ഓരോ പ്രദര്‍ശന മേളയും ആസ്വദിക്കാനും കഴിയുംവിധമാണ് ക്രമീകരണങ്ങള്‍ മുഴുവന്‍. പ്രവേശന കവാടം മുതല്‍ പ്രകാശത്തിന്റെ വര്‍ണ്ണവിസ്മയക്കാഴ്ചകളിലൂടെയാകും ഓരോ സന്ദര്‍ശകനും കടന്നുപോവുക. ഫെസ്റ്റിലെ കാഴ്ചകള്‍ മുഴുവന്‍ കാണാന്‍ ഒരു ദിവസം മതിയാകാതെ വരും. അത്രയധികമുണ്ട് ഇത്തവണ.

13,000 ചതുരശ്ര അടിയില്‍ പൂക്കളുടെ വര്‍ണ്ണവസന്തം തീര്‍ത്തുകൊണ്ടുള്ള ഫ്‌ളവര്‍ ഷോ, വ്യത്യസ്തതകള്‍ നിറഞ്ഞ പെറ്റ് ഷോ, അക്വാ ഷോ, ഉദ്വേഗഭരിതമായ ഗോസ്റ്റ് ഹൗസ്, റോബോട്ടിക് അനിമല്‍ ഷോ, വിസ്മയം ത്രീഡി ഷോ എന്നിവയ്‌ക്കൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ സേനാവിഭാഗങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും.

കേരളത്തിലെ ഗോത്രവര്‍ഗ്ഗ സംസ്‌കാരം വിളിച്ചോതുന്ന തരത്തിലുള്ള ഗോത്രവര്‍ഗ്ഗ ഗ്രാമങ്ങളുടെ ആവിഷ്‌ക്കാരവും ഭാരതീയ ചികിത്സ വിഭാഗങ്ങള്‍ ഉള്‍ക്കൊളളുന്ന ഹെല്‍ത്ത് കോര്‍ണര്‍ എന്നിവയും ഫെസ്റ്റിലുണ്ടാകും. പ്രദര്‍ശന – വ്യാപാരമേളകള്‍ക്ക് പുറമെ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ വേറിട്ട രുചിക്കൂട്ടുകളും ഫെസ്റ്റിനെ ആസ്വാദ്യകരമാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!