അഴൂർ ഗാന്ധിസ്മാരകം വാർഡിൽ മൂന്നു ജലസ്രോതസുകൾ നാശത്തിൻ്റെ വക്കിൽ

IMG-20240925-WA0021

അഴൂർ പഞ്ചായത്തിലെ ഗാന്ധിസ്മാരകം വാർഡിലെ ജനങ്ങൾ ഒരു കാലത്ത് കൃഷിക്കും, മറ്റു ആവശ്യങ്ങൾക്കുമായി ആശ്രയിച്ചിരുന്ന മാതശ്ശേരിക്കോണം, കാട്ടുവിള ചിറകളും ഗാന്ധിസ്മാരകം തൂമ്പു കിണറും ഇന്ന് അനാഥാവസ്ഥയിലാണ്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കാട്ടുവിള ചിറയെയും, 1970 കളിൽ വക്കം പുരുഷോത്തമൻ കൃഷി, ജലസേചനമന്ത്രി യായിരുന്നപ്പോൾ നിർമ്മിച്ച മാതശ്ശേരിക്കോണം ചിറയെയും, തൂമ്പു കിണറിനെയും ഒരു ഗ്രാമം മുഴുവൻ കൃഷിക്കും, കുളിക്കാനും, നനക്കാനും ആശ്രയിച്ചിരുന്നു. ഇന്ന് അവിടേക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത വിധത്തിൽ കാടുമൂടിയും, അറ്റകുറ്റ പണികൾ ചെയ്യാതെ ചിറകൾ ഉപയോഗശൂന്യമായ അവസ്ഥയിലും ആയിരിക്കുന്നു. ഇവയുടെ അറ്റക്കുറ്റപണികൾ ചെയ്തു ഉപയോഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വാർഡിലെ ജനകീയ വേദിയായ ഗാന്ധിസ്മാരകം ജനകീയ കൂട്ടായ്മ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടി വൈകുന്നു.

ഒരു നാടിൻ്റെ മുഖഛായ തന്നെ മാറ്റി മറിക്കാൻ കാരണമായേക്കാവുന്ന ഈ ജലസ്രോതസുകൾ അടിയന്തിരമായി അറ്റക്കുറ്റ പണികൾ ചെയ്ത് ഉപയോഗയോഗ്യമാക്കണമെന്ന് കൂട്ടായ്മയുടെ ഭാരവാഹികളായ എസ്. സുജിത്, എ.ആർ നിസാർ, എ. മുജീബ്, എ അഷ്റഫ്, എം.രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!