പോത്തൻകോട്, മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധികളിൽ ബൈക്ക് മോഷണം, പ്രതികൾ പിടിയിൽ

eiW22Y988820

പോത്തൻകോട്: ബൈക്ക് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഒറ്റരാത്രിയിൽ മൂന്നു ബൈക്കുകൾ കവർന്ന മൂന്നംഗ സംഘമാണ് പിടിയിലായത്. പോത്തൻകോട്, മംഗലപുരം പൊലീസ്സ്റ്റേഷൻ പരിധികളിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്നു ബൈക്കുകൾ കവർന്നത്. മോഷ്ടിച്ച മൂന്നു ബൈക്കുകളും കണ്ടെത്തി.

പോത്തൻകോട് തച്ചപ്പള്ളിയിലെ സിയാദിന്‍റെയും മേലേവിളയിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തംഗം ജയചന്ദ്രന്റെയും വീട്ടിനുമുന്നിൽ വച്ചിരുന്ന രണ്ടു ബൈക്കുകൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഇതേ രാത്രി തന്നെ മംഗലപുരം സ്റ്റേഷൻ പരിധിയിലെ കുന്നിനകത്തെ അഭിലാഷിന്‍റെ വീട്ടിൽ നിന്നും മറ്റൊരു ബൈക്കും സംഘം കടത്തി.

വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) എന്നിവരാണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ മോഷ്ടിച്ച ബൈക്കുമായി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പോത്തൻകോട് മംഗലപുരം സ്റ്റേഷനുകളിലായി മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!