ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നഗരസഭയുടെ “സ്വച്ഛത ഹീ സേവ” ക്യാമ്പയിൻ വ്യത്യസ്തമായ ആശയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് സംഘടിപ്പിച്ചു വരുന്ന പരിപാടികൾ ശ്രദ്ധ നേടുന്നു.
ആറ്റിങ്ങൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചുമരുകൾ നിലവിൽ പലതരത്തിലുള്ള പോസ്റ്ററുകൾ പതിച്ച് നഗരത്തിൻ്റെ മുഖച്ഛായ തന്നെ മോശമാക്കി മാറ്റുന്ന സാഹചര്യമാണുള്ളത്. “സ്വച്ഛത ഹീ സേവ” ക്യാമ്പയിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരത്തെ സുന്ദര നഗരമാക്കി മാറ്റുവാൻ നഗരസഭയും ഗവ . ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളൻ്റിയർമാർ മിനി സിവിൽസ്റ്റേഷൻ്റെ ചുറ്റുമതിൽ ശുചീകരിച്ചു .
നഗരസഭ ചെയർപേർസൺ അഡ്വ . എസ് കുമാരി,വൈസ് ചെയർമാൻ തുളസീധരൻ പിള്ള , ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യ സുധീർ , ക്ലീൻ സിറ്റി മാനേജർ റാംകുമാർ എം ആർ എന്നിവർ നേതൃത്വം നൽകി. വിവിധ തരത്തിലുള്ള സാമൂഹ്യബോധം വളർത്തുന്ന ചിത്രങ്ങൾ വരച്ച് നഗരം സുന്ദരമാക്കും.