ഇലകമൺ: വർക്കലയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ആക്രമണം പതിവാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് നാവായിക്കുളം മേഖലയിലും മറ്റും തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നു. എന്നാൽ ഇപ്പോൾ ഇലകമൺ പഞ്ചായത്ത് പരിധിയിൽ പുതുവൽ വിളയിൽ വീട്ടിൽ അനു പുഷ്പരന്റെ വീട്ടിൽ വളർത്തിയ ആടുകളെയാണ് കടിച്ചുകൊന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കൂട്ടിനകത്തു കയറിയ നായക്കൾ ആടുകളെ കടിച്ചു കുടയുകയായിരുന്നു. ഒരു ജമ്നാപ്യാരിയും ചത്തവയിലുൾപ്പെടും. ഒരു ആട് അവശനിലയിലാണ്. കൂടിന്റെ അടിഭാഗത്തെ മണ്ണ് തുരന്നാണ് നായകൾ ഉള്ളിൽ കടന്നത്. തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് പ്രദേശവാസികൾ ആടുകളെയും കോഴികളെയും മറ്റും കൂട്ടിൽ ഇട്ടാണ് വളർത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ കൂടും തകർത്തു തെരുവുനായ്ക്കളുടെ ആക്രമണം തുടരുകയാണ്.