ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭയും ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററും ചേർന്ന് നഗരസഭ ലൈബ്രറി ഹാളിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കാൻസർ പോലുള്ള മാരക രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സീനിയർ ഓങ്കോളജിസ്റ്റിന്റെ പരിശോധന കൂടി ലഭ്യമാക്കി കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.നഗരസഭ ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ അധ്യക്ഷത വഹിച്ചു.
നഗരസഭ എച്ച്എസ് രാംകുമാർ സ്വാഗതം ആശംസിച്ച ക്യാമ്പിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജാം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീജ എസ്, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
ഗൈനക്കോളജി ഓങ്കോളജിസ്റ്റ് കൺസൾട്ടന്റ് ഡോ അനില ത്രേസ്യ ആലുക്കൽ നേതൃത്വം നൽകി. നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് സലീന നന്ദി രേഖപ്പെടുത്തി.