സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കായി വ്യവസായ വകുപ്പിന്റെ പൊതു ബോധവൽക്കരണ ശില്പശാല ഒക്ടോബർ 3ന് ആറ്റിങ്ങലിൽ

IMG-20241001-WA0001

ആറ്റിങ്ങൽ : പുതിയതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആരംഭിച്ച സംരംഭങ്ങൾ നിലനിർത്തുന്നതിനും വേണ്ടിയുള്ള വ്യവസായ വകുപ്പിന്റെ സംരംഭക വർഷം 3.O പദ്ധതിയുടെ ഭാഗമായി പൊതു ബോധവൽകരണ ശില്പശാല 2024 ഒക്ടോബർ 3നു രാവിലെ 10 മണിമുതൽ ഉച്ച വരെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ വച്ച് സംഘടിപ്പിക്കുന്നു.

കേരളത്തിൽ പുതുതായി ഒരു ബിസിനസ്‌ എങ്ങനെ ആരംഭിക്കാം, ലൈസൻസും മറ്റ് നടപടി ക്രമങ്ങളും എങ്ങനെ, നിങ്ങളുടെ ആശയം എങ്ങനെ ഒരു സംരംഭമാക്കാം, അതിന് സർക്കാർ സഹായങ്ങൾ എന്തൊക്കെ ലഭിക്കും, വിവിധ തരം വായ്‌പ പദ്ധതികളെക്കുറിച്ചും 40% വരെ സബ്‌സിഡി ലഭിക്കുന്ന വ്യവസായ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ, ഈ ആനൂകൂല്യങ്ങൾ എങ്ങനെ നിങ്ങൾക്ക് ലഭ്യമാവും,തുടങ്ങിയ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ചിറയിൻകീഴ് ഉപജില്ലാ വ്യവസായ വികസന ഓഫീസർ ശ്രീ. ജയമോഹൻ എസ്സ് അവതരിപ്പിക്കുന്ന ക്ലാസും ഉണ്ടായിരിക്കും. അത് കൂടാതെ സൗജന്യ ഉദ്യം രജിസ്ട്രേഷൻ ഡ്രൈവും ഇതോടൊപ്പം സംഘടിപ്പിക്കുന്നു.

ഉദ്യം രജിസ്ട്രേഷൻ എടുക്കാത്ത യൂണിറ്റുകൾക്ക് പുതുതായി ഉദ്യം രജിസ്ട്രേഷൻ എടുക്കുന്നതിനും നിലവിലുള്ള ഉദ്യം രജിസ്ട്രേഷനിൽ തിരുത്തലുകളോ കൂട്ടിച്ചേർക്കലോ വേണ്ടവർക്കും ഈ അവസരം പ്രയോജനപെടുത്താവുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന Google Form പൂരിപ്പിക്കുക. ഗൂഗിൾ ഫോം ഫിൽ ചെയ്യാൻ കഴിയാത്തവർക്ക് അന്നേ ദിവസം നേരിട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

https://docs.google.com/forms/d/e/1FAIpQLSdrSaOvUyoaY9DM4zfvkONUl846ivkxdTGSY6DtgmjFDrcJvQ/viewform?usp=sf_link

കൂടുതൽ വിവരങ്ങൾക്ക് :പ്രവീണ ബി (IEO) -9188050785, Sujith S (EDE)- 7907668378, Rahna A R ( EDE)- 8943383739

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!