ആലംകോട് റെയിഞ്ച് പ്രവാചക പ്രകീർത്തന സദസ്സ് സംഘടിപ്പിച്ചു

IMG-20241001-WA0003

വെള്ളൂർക്കോണം  :  പുണ്യ റബീഇനെ ആദരിച്ചുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ആലംകോട് റൈഞ്ചിന്റെ പാഠശാലയും പ്രവാചക പ്രകീർത്തന മജ്‌ലിസും വെള്ളൂർക്കോണം മുസ്ലിം ജമാഅത്ത് മദ്രസ ഹാളിൽ വച്ച് നടന്നു.  വെള്ളൂർക്കോണം ബാക്കിയാത്ത് സ്വാലിഹാത്ത് മദ്രസ സദർ ഷാജഹാൻ സൈനിയുടെ പ്രാർത്ഥനയോടെ രാവിലെ 7 മണിക്ക് തന്നെ യോഗം ആരംഭിച്ചു.

മുഫത്തിഷ് ചുള്ളിമാനൂർ അഹ്മദ് റഷാദിയുടെ അധ്യക്ഷതയിൽ ഈ വർഷത്തെ നാലാമത്തെ പാഠശാല മൗലിദ് സദസ്സിന് മുമ്പായി നടന്നു.നജീബ് റഹ്മാനി മോഡൽ ക്ലാസ് നയിച്ചു.വെള്ളൂർക്കോണം മദ്രസാ മുഅല്ലിം ഫിറോസ്ഖാൻ സഖാഫി ഖിറാഅത്ത് നിർവഹിച്ചു.

 

റൈഞ്ച് സെക്രട്ടറി അർഷുദ്ദീൻ ഉസ്താദ് സ്വാഗതവും റൈഞ്ച് പ്രസിഡൻറ് ഷഫീഖ് ബാഖവി ഉദ്ഘാടനവും നിർവഹിച്ചു.മുനാഖഷ ( ചർച്ച ) ക്ക്  മനാഫ് ഫൈസി,അബ്ദുൽ ഷുക്കൂർ മൗലവി,സൈനുൽ ആബിദീൻ ഹസനി ,അബൂ ഷമ്മാസ് ഇസ്ഹാഖ് ബാഖവി എന്നിവർ നേതൃത്വം നൽകി.

മുദരിബ് തമീം അശ്അരി  ജനറൽ ടോക്കിൽ  “വിജയത്തിലേക്കുള്ള പാത” എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.പ്രോഗ്രാമിനെ കുറിച്ച് വിലയിരുത്തി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ  ജില്ലാ നിരീക്ഷകനായി സമസ്ത കേരള ജില്ലാ പ്രസിഡൻറ് ഷറഫുദ്ദീൻ ബാഖവി പങ്കെടുത്തു.

പാഠശാലയ്ക്ക് ശേഷം നടന്ന ഭക്തിനിർഭരമായ പ്രവാചക പ്രകീർത്തന സദസിൽ റൈഞ്ചിലെ എഴുപതോളം പണ്ഡിതന്മാരും വെള്ളൂർക്കോണം മഹല്ല് ഭാരവാഹികളും സാന്നിധ്യം അറിയിച്ചു. പോങ്ങോട് മദ്രസ മുഅല്ലിം റഷീദ് സഖാഫിയുടെ നന്ദി പ്രകാശനത്തോടെ  യോഗം അവസാനിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!