വക്കം:പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള വഴി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആറ്റിങ്ങൽ മണ്ഡലത്തിൽ തുടക്കം ആവുന്നു.
വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന നൈപുണ്യ കേന്ദ്രത്തിനായുള്ള കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജയ. ജി അധ്യക്ഷത വഹിച്ചു. എച്ച്എസ്എസ്. പ്രിൻസിപ്പൽ ഷീല കുമാരി.കെ സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡന്റ് അശോക് പി, എസ്.എം.സി ചെയർമാൻ അക്ബർ ഷാ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ നവാസ്.കെ പദ്ധതി വിശദീകരിച്ചു. ഹൈസ്കൂൾ എച്ച് എം ബിന്ദു സി.എസ് നന്ദി അറിയിച്ചു. നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പുതിയതായി ജി എസ് ടി അസിസ്റ്റന്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നീ കോഴ്സുകളാണ് അനുവദിച്ചത്