“ബ്രദേഴ്സ് പേരേറ്റിൽ” ഓണാഘോഷവും സമാപന സമ്മേളനവും

ബ്രദേഴ്സ് പേരേറ്റിൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ അവിട്ടം , ചതയ ദിനങ്ങളിലെ ഓണഘോഷം സമാപന സമ്മേളനത്തോടെ അവസാനിച്ചു.

ജയശങ്കർ.ജെ.ബി അധ്യക്ഷത വഹിച്ച യോഗത്തിൽ ആകാശ് എസ് സ്വാഗതം പറഞ്ഞു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബീന ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ല പഞ്ചായത്ത്‌ മണമ്പൂർ ഡിവിഷൻ മെമ്പർ വി.പ്രിയദർശിനി മുഖ്യ അതിഥി ആയിരുന്നു. വാർഡ് മെമ്പർ സത്യപാൽ .ആർ.എസ് സമ്മാനദാനം നിർവഹിച്ചു.

വി.ശിവപ്രസാദ്, ഷീന.എസ് , വിജയമ്മ ടീച്ചർ , സനീഷ് , അരുൺ. എ. എസ്, ദേവദത്തൻ എന്നിവർ സംസാരിച്ചു. കാർത്തിക് എസ് പ്രസാദ് കൃതഞ്ജത രേഖപ്പെടുത്തി.തുടർന്ന് വിവിധ കലാപരിപാടികളും, വർണ്ണവിസ്മയമായ ആകാശ കാഴ്ചയും , ഡിജെയും നടന്നു.

കഴിഞ്ഞ 2 ദിവസങ്ങളിലായി നടന്ന പരിപാടി നാടിന്റെ ഉത്സവമായിരുന്നു എന്നും ഈ ചെറുപ്പക്കാരുടെ കൂട്ടായ്മ നാടിന് അഭിമാനമാണെന്നും  യോഗത്തിൽ വാർഡ് മെമ്പർ സത്യപാൽ പ്രതികരിച്ചു. ഈ വർഷം താൻ പങ്കെടുത്തതിൽ ഏറ്റവും മികച്ച ഓണാഘോഷമായിരുന്നു എന്നു പഞ്ചായത്ത്‌ പ്രസിഡന്റ്. പി. ബീന യോഗത്തിൽ കൂട്ടിച്ചേർത്തിരുന്നു. പ്രദേശത്ത് ആദ്യമായാണ് ഇത്രയും വലിയ ജനങ്ങളുടെ മനസ് നിറഞ്ഞ ഓണഘോഷം നടക്കുന്നതെന്ന് ആശ വർക്കർ എസ്.ഷീന യോഗത്തിൽ പ്രസംഗിച്ചു.

വാശിയേറിയ വടംവലി മത്സരത്തിൽ ടീം ‘വാറുവിള പേരേറ്റിൽ’ വിജയിയായി. കലാ കായിക പ്രതിഭയായി അഭിനവ് എം. എസ് നെ തിരഞ്ഞെടുത്തു. അവിട്ടം ദിനത്തിൽ മണമ്പൂർ ചിലങ്ക വട്ടക്കളി സംഘം അവതരിപ്പിച്ച കൈകോട്ടിക്കളിയും അരങ്ങേറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!