കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന് വസ്തു കണ്ടെത്തി

hi.1.2925427

കിളിമാനൂർ: റിംഗ് റോഡിന്റെ അലൈൻമെന്റിനുള്ളിൽ ആയതിനെ തുടർന്ന് പൊളിച്ചുമാറ്റുന്ന കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന് വസ്തു കണ്ടെത്തി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടലിലൂടെ ആശുപത്രിയോടു ചേർന്ന് രണ്ടേക്കർ പുരയിടം സംസ്ഥാന ഗവൺമെന്റ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് വാങ്ങിയത്. ഇതിനായി രണ്ട് കോടി 11 ലക്ഷം രൂപയാണ് ചെലവഴിക്കുക. പ്രവർത്തനത്തിന്റെ ആദ്യഘട്ടമായി ഭൂമി അളന്ന് തിട്ടപ്പെടുത്തൽ നടന്നു. കേശവപുരം ജ്യോതിമഠവും അനുബന്ധ പുരയിടവുമാണ് ബ്ലോക്ക് പ്രസിഡന്റ് ബി.പി. മുരളിയുടെ സാന്നിദ്ധ്യത്തിൽ റവന്യൂ ഉദ്ധ്യോഗസ്ഥർ അളന്ന് അതിർത്തി നിർണയിച്ചത്. നഗരൂർ പഞ്ചായത്തംഗങ്ങളായ എം.രഘു, കെ.അനിൽകുമാർ, ബ്ലോക്ക് സെക്രട്ടറി ബിനിൽ, എക്സിക്യുട്ടിവ് എൻജിനിയർ, ഭൂമിയുടെ ഉടമസ്ഥർ, റവന്യൂ, ബ്ലോക്ക് ജീവനക്കാർ, കേശവപുരം ക്ഷേത്ര ഭാരവാഹികൾ, മെഡിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു. ഒ.എസ്. അംബിക എം.എൽ.എയുടെ ശ്രമഫലമായി അനുവദിച്ച 5 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കേശവപുരം ആശുപത്രിയുടെ പുതിയ ഹൈടെക്ക് മന്ദിര നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പുരയിടത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലൂടെ പുതിയ ആശുപത്രി കെട്ടിടത്തിലേക്ക് കടക്കാനുള്ള വഴികളുണ്ടാകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!