കിളിമാനൂരിൽ ഗ്യാസിൽ നിന്ന്  തീ പടർന്ന് പൊള്ളലേറ്റ് ക്ഷേത്ര പൂജാരിക്ക് പരിക്ക്

Image only for representation purpose

കിളിമാനൂർ   : ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് ചോർന്ന്  തീ പടർന്ന് പൊള്ളലേറ്റ്  ക്ഷേത്ര മേൽശാന്തിക്ക്  പരിക്ക്.

കിളിമാനൂർ  പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയകുമാരൻ നമ്പൂതിരി (49) ക്കാണ് പൊള്ളലേറ്റത്. ചിറയിൻകീഴ് സ്വദേശിയാണ് ജയകുമാരൻ നമ്പൂതിരി.

ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം.ക്ഷേത്ര തിടപ്പള്ളിയിൽ നിവേദ്യ പായസത്തിനായി ഗ്യാസ് കത്തിക്കുമ്പോഴാണ് അപകടം. ഉടൻ പൊലിസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിക്കുകയും വെഞ്ഞാറമൂട് നിന്നും  ഫയർ ഫോഴ്സ് എത്തി ഗ്യാസ് സിലിണ്ടർ മാറ്റുകയുമായിരുന്നു.

ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടയിൽ സിലിണ്ടറിൽ നിന്നുള്ള വാൽവ് ഇളകിയതാണ് അപകട കാരണം  എന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ മേൽ ശാന്തിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

Photo: Image only for representative purpose

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!