കേരള എൻജിഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ നേത്രത്വത്തിൽ ഡിഇഒ ഓഫീസ് ഉപരോധിച്ചു.

ആറ്റിങ്ങൽ ഡിഇഒ ഓഫീസിലെ ജീവനക്കാരെ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ നേത്രത്വത്തിൽ ഡിഇഒ ഓഫീസ് ഉപരോധിച്ചു.

സ്കൂൾ മാനേജ്മെന്റുകളുടെ ഇങ്കിതങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ മുട്ടാ പോക്ക് ന്യായങ്ങൾ പറഞ്ഞ് സസ്‌പെൻഡ് ചെയ്യുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന കമ്മിറ്റി അംഗം ഷിബു കുമാർ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജികുമാർ,  രഞ്ജിത് എ ആർ, ജില്ലാ ജോയിന്റ് സെക്രട്ടറി എ ആർ അജിത്, ബ്രാഞ്ച് പ്രസിഡന്റ് മനോഷ് കുറുപ്പ്, സെക്രട്ടറി അതുൽ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആയ  രാധാകൃഷ്ണൻ, രാഹുൽ ആർ, റാഫി,  ശശിധരൻ എന്നിവർ ഉപരോധ സമരത്തിന് നേത്രത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!