തൊഴിലിൻ്റെ മഹത്വം ഉയർത്തിപ്പിടിച്ച് കാരേറ്റ് ഡി.ബി.എച്ച്.എസിലെ ഗാന്ധിജയന്തി ദിനാചരണം

IMG-20241003-WA0014

സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചുകൊണ്ട് കാരേറ്റ് ഡി.ബി.എച്ച്.എസിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം വേറിട്ട കാഴ്ചയായി.

ജെ.ആർ.സി, സ്കൗട്ട് ആൻ്റ് ഗൈഡ്സ്, ഗാന്ധിദർശൻ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഗാന്ധി പ്രതിമയിൽ പുഷ്പാഭിഷേകം, ദേശഭക്തിഗാനാലാപനം, ഗാന്ധിജയന്തി ദിന സന്ദേശം എന്നിവ നടത്തി. പി.ടി.എ പ്രസിഡൻറ് ആർ.രാധാകൃഷ്ണൻ നായർ, വാർഡ് മെമ്പർ എ.എസ്.ആശ, ഹെഡ്മിസ്ട്രസ് കവിത ആർ.എസ്. എന്നിവർ സംസാരിച്ചു.

അധ്യാപകരായ ദിവ്യ.ജി, ശരണ്യ എസ്.എസ്., ഷൈനിമോൾ, സമീർ.പി.എസ്, ഭരത് പ്രസാദ് ചന്ദ്രൻ , ജയശ്രീ, രഞ്ജിത്ത്, ദിവ്യാ രാജ് സജി കിളിമാനൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!