കല്ലമ്പലം: നാവായിക്കുളം ഗവൺമെൻ്റ് ഹൈസ്കൂളും നവകേരളം കൾചറൽ ഫോറവും സംയുക്തമായി ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു.
നാവായിക്കുളം ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടി കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സത്യവും അഹിംസയും സമരായുധമാക്കിയ ലോകനേതാവായിരുന്നു മഹാത്മാഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജയന്തി ക്വിസ്, പ്രശ്നോത്തരി, മാജിക് ഷോ എന്നിവ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സഹല.എസ്.ആർ, രണ്ടാം സ്ഥാനം നേടിയ എസ്. ഹർഷൽ, മൂന്നാം സ്ഥാനം നേടിയ നവീൻ. പി.ആർ എന്നീ വിദ്യാർത്ഥികൾക്ക് സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവൻ കാഷ് അവാർഡും ഉപഹാരങ്ങളും സമ്മാനിച്ചു.
നവകേരളം കൾചറൽ ഫോറം സംസ്ഥാന പ്രസിഡൻ്റ് എം.ഖുത്തുബ് അധ്യക്ഷത വഹിച്ചു.
പി.റ്റി.എ. പ്രസിഡൻ്റ് ഹാരീസ് മുഖ്യപ്രഭാഷണം നടത്തി. സംഘമിത്ര ഫൈൻ ആർട്ട്സ് സൊസൈറ്റി സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ ഗാന്ധി ജയന്തിദിന സന്ദേശം നൽകി. മജീഷ്യൻ വർക്കല മോഹൻദാസ് മാജിക്ക് ഷോ അവതരിപ്പിച്ചു. കൾചറൽ ഫോറം സെക്രട്ടറി ഞെക്കാട് പ്രകാശ് , സ്റ്റാഫ് സെക്രട്ടറി അബ്ദുൽ സലിം എന്നിവർ സംസാരിച്ചു.