കല്ലമ്പലത്ത് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവിന് ഇരട്ട ജീവപര്യന്തം കഠിന തടവും 9 ലക്ഷം രൂപ പിഴയും.

eiUU4XK11927

കല്ലമ്പലം :  ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവിന് ഇരട്ട ജീവപര്യന്തം കഠിന തടവും 9 ലക്ഷം രൂപ പിഴയും. ഇത് അടച്ചില്ലെങ്കിൽ 2 വർഷം തടവ് അധികം അനുഭവിക്കണം. മടവൂർ സീമന്ത പുരം, മയിലാടും പൊയ്കയിൽ വീട്ടിൽ അമ്പിളി (33) യെ കൊന്ന കേസിലാണ് വിധി. 2017 ഫെബ്രുവരി പത്തിന് പുലർച്ചെ കല്ലമ്പലം ചിറ്റായ്‌ക്കോട്ടെ ബീന ഭവൻ എന്ന വീട്ടിലായിരുന്നു കൊലപാതകം. അമ്പിളിയുടെ ഭർത്താവായ നഗരൂർ, വെള്ളല്ലൂർ ചരുവിള വീട്ടിൽ അട്ടപ്പൻ എന്ന് വിളിക്കുന്നു അജി യെയാണ് തിരുവന്തന്തപുരം അഡിഷണൽ സെഷൻസ് ജഡ്ജ് VII പ്രസൂൻ മോഹൻ ശിക്ഷിച്ചത്.

അജിയുടെ മാനസികവും ശാരീരികവുമായ പീഡനം ഭാര്യ അകന്ന് കഴിയുകയുകയും അജിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അജിയെ ഭയന്ന് ചിറ്റയ്‌ക്കോടുള്ള കൂട്ടുകാരി ബീനയുടെ വീട്ടിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്ന അമ്പിളിയെയെയാണ് വീട്ടിൽ അതിക്രമിച്ചു കയറി പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!