പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36) ആണ് മരിച്ചത്. രാവിലെ 8 മണിയ്ക്കാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
