സംസ്ഥാനത്ത് നടന്ന പോളിടെക്‌നിക്ക് കളിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജിൽ എസ് എഫ് ഐ ക്ക് മിന്നും വിജയം. പോളിടെക്നിക് ആരംഭിച്ച ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പു കളിലും എസ് എഫ് ഐ ആണ് വിജയിച്ചിട്ടുള്ളത്
പോളി യൂണിയന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി കോളേജ് യൂണിയനു നേതൃത്വം നൽകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പുതുമ. ജനറൽ സീറ്റിൽ നിന്നും മത്സരിച്ചു ജയിച്ച അനഘ മുരളിയാണ് യൂണിയന്റെ ചെയർമാൻ.
വൈസ് ചെയർമാൻ : സാഗർ
ലേഡി വൈസ് :അൻസി
ജനറൽ സെക്രട്ടറി :സൂരജ് കൗൺസിലർ :അഭിനവ്,
മാഗസിൻ എഡിറ്റർ :റുഷൈദ്
ആർട്സ് ക്ലബ് സെക്രട്ടറി :ശ്യാം കൃഷ്ണൻ ജനറൽ ക്യാപ്റ്റൻ :ആദിത്യ രാജ്
എന്നിവരാണ് എസ് എഫ് ഐ പാനലിൽ നിന്നും തെരഞ്ഞെടുക്കപെട്ടവർ.എസ് എഫ് ഐ വിജയിപ്പിച്ച വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ആറ്റിങ്ങൽ ടൗണിൽ എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന് എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ, അർജുൻ കല്ലിങ്കൽ എന്നിവർ നേതൃത്വം നൽകി