ആറ്റിങ്ങലിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.ആറ്റിങ്ങൽ ചിറ്റാറ്റിൻകര മേലെ കുന്നുംപുറത്ത് വീട്ടിൽ രജുലാൽ (28) ആണ് ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായത്.
ആറ്റിങ്ങൽ കരിച്ചയിൽ ഭാഗത്ത് വിൽപ്പന നടത്തുമ്പോഴാണ് അവിടെ എത്തിയ പോലീസ് സംഘം ഇയാളെ പിടികൂടിയത്. കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. രജുലാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് കൂടെയെത്തി പിടികൂടിയത്. ഇയാളുടെ കൈവശം വിൽപ്പനയ്ക്കായി ഉണ്ടായിരുന്ന ചെറിയ പാക്കുകളിൽ ആക്കിയ ലഹരി മരുന്ന് പോലീസ് കണ്ടെടുത്തു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.