കടയ്ക്കാവൂർ: കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടയി ക്കോട് കോളനിക്ക് സമീപം താമസിച്ചുവരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കീഴാറ്റിങ്ങൽ പെരുംകുളം ഇടയികോടു കോളനിക്ക് സമീപം കാട്ടുവിള വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന ശരത്തി(24)നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പേരിൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ നിലവിലുണ്ട്. ഒളിവിൽ പോയ പ്രതിയെ കടക്കാവൂർ എസ് എച്ച് ഓ സജിൻ ലൂയിസ് എസ് ഐ മാരായ മനു, ശ്രീകുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുജിൽ, ഷജീർ, വിഷ്ണു, സാബു, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി ഇതിനുമുമ്പും ജയിലിൽ കിടന്നിട്ടുണ്ട്