ദേ പുട്ട് കട: നൂറ് തരം പുട്ടുകളുമായി രുചിക്കൂട്ട് – ലൈഫ് 24 ക്യാമ്പ് സമാപിച്ചു.

IMG-20241007-WA0009

കിളിമാനൂർ:സമഗ്ര ശിക്ഷ കേരളയുടെയും യൂണിസെഫിന്റെയും ആഭിമുഖ്യത്തിൽ കിളിമാനൂർ ബി. ആർ.സി ലൈഫ് 24 ക്യാമ്പ് സംഘടിപ്പിച്ചു. ബി ആർ സി പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 42 വിദ്യാർത്ഥികൾക്കാണ് ത്രിദിന ക്യാമ്പ് നടത്തിയത്.

നിത്യ ജീവിതവുമായി ബന്ധപ്പെട്ട നൈപുണീ വികാസങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തന പദ്ധതികളാണ് ഓരോ ദിന ക്യാമ്പിലും ഉൾപ്പെടുത്തിയിത്. ഒന്നാം ദിനം ‘രുചിക്കൂട്ടി’ൽ ആരോഗ്യപ്രദായകവും പോഷക സമ്പുഷ്ടവുമായ ഭക്ഷ്യവിഭവങ്ങളുടെ വിപുലമായ നിർമ്മാണവും പ്രദർശനവും നടന്നു.രുചി കൂട്ടിന്റെ ഭാഗമായി കുട്ടികൾ 100 തരം പുട്ടുകൾ തയ്യാറാക്കിയത് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും കൗതുകകരമായി. തുടർന്ന് ക്യാമ്പ് കേന്ദ്രമായ ആർ ആർ വി ബോയിസ് എച്ച് എസ് സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.

രണ്ടാം ദിനം കൃഷിക്കൂട്ടം ക്യാമ്പിൽ അഗ്രികൾച്ചറൽ ഓഫീസർ രാഹുൽ എം എസ് അഗ്രാ ക്ലിനിക്ക്, ഹൈഡ്രോപോണിക്ക് കൃഷി തുടങ്ങിയ ആധുനിക രീതികൾ പങ്കുവച്ചു.മൂന്നാം ദിനം പ്ലംബിംഗ് കുട്ടികൾക്ക് പരിചയപ്പെടുത്തി.സ്വന്തമായി കുട്ടികൾക്ക് പൈപ്പ് ഫിറ്റിങ്ങുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിന് ഹൈലാൻഡ് ട്രേഴ്സിന്റെ നേതൃത്വത്തിൽ പ്രത്യേക സൗജന്യ പരിശീലനവും നൽകി. ആർ പി മാരായി വൈശാഖ് കെ എസ്, സനൽ. കെ, സിന്ധു ദിവാകരൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

ക്യാമ്പ് സമാപനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടി ബേബി സുധ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടാര മോഹൻകുമാർ അധ്യക്ഷത വഹിച്ചു.ബിപിസി നവാസ് കെ സ്വാഗതവും പരിശീലകൻ വൈശാഖ് കെ എസ് നന്ദിയും പറഞ്ഞു.പി.ടി.എ പ്രസിഡന്റ് വിജയകുമാർ വി.കെ, പ്രഥമാധ്യാപകൻ വേണുജി പോറ്റി, പ്രിൻസിപ്പാൾ നിസാം പി , എൻ എസ് എസ് കോ ഓർഡിനേറ്റർ സുനിത ബി എസ്, ആശംസകള്‍ അർപ്പിച്ചു.ക്യാബംഗളായ 42 വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!