മോഡൽ യുണൈറ്റഡ് നേഷനുമായി (MUN) തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, പോസ്റ്റർ പ്രകാശനം ചെയ്തു

IMG-20241008-WA0002

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, അവരുടെ പ്രധാന  വിദ്യാഭ്യാസ പദ്ധതിയായ GOTEC (Global Opportunities Through English Communication) ന്റെ കീഴിൽ 78 സർക്കാർ സ്‌കൂളുകളെ ഉൾപ്പെടുത്തി നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ ഐക്യരാഷ്ട്രസഭയ്ക്ക് (MUN) ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ഒക്ടോബർ 7 ന് ബോർഡ് റൂമിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഡി സുരേഷ് കുമാർ നിർവഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെ  അധികാരപരിധിയിലുള്ള സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ ഇംഗ്ലീഷ് ആശയവിനിമയവും കരിയർ ഗൈഡൻസും ഉറപ്പാക്കുന്നത്  ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് GOTEC.  വിദ്യാർഥികളിൽ ആത്മവിശ്വാസവും നല്ല ആശയവിനിമയ വൈദഗ്ധ്യവും വളർത്തുന്നതിൽ പദ്ധതി വൻ വിജയമായി.  GOTEC MUN-ൻ്റെ സമാരംഭത്തോടെ, പദ്ധതി ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.ഇത് വിദ്യാർത്ഥികൾക്ക് നയതന്ത്രത്തിനും സംവാദത്തിനും ആഗോള പൗരത്വം വളർത്തുന്നതിനും ഒരു വേദി നൽകുന്നു.

വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളും നൈപുണ്യവും കണ്ടെത്താനുള്ള അവസരം നൽകിക്കൊണ്ട് എല്ലാ വർഷവും GOTEC MUN സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്അറിയിച്ചു.

പോസ്റ്റർ പ്രകാശന ചടങ്ങിൽ വൈസ് പ്രസിഡൻ്റും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ  അഡ്വ.  ശൈലജ ബീഗം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

സലൂജ വി.ആർ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത എസ്.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധാകൃഷ്ണൻ നായർ ബി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജലീൽ എം,  തിരുവനന്തപുരം ഡി.ഡി.ഇ, ഷീജ ആർ, സീനിയർ സൂപ്രണ്ട് മഹീന്ദ്ര ദാസ് എന്നിവർ പങ്കെടുത്തു.

ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് മുൻ ചീഫ് ട്യൂട്ടറും ഗോടെക് പദ്ധതിയുടെ സ്ഥാപകനുമായ ഡോ.മനോജ് ചന്ദ്രസേനൻ റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറി.  GOTEC പ്രൊജക്‌റ്റിൻ്റെ കോർഡിനേറ്റർ അൻവർ കെ പദ്ധതി വിശദീകരണം നടത്തി.കോർ ടീം അംഗങ്ങളായ ആര്യ വി.എസ്., സ്നേഹ എസ്.ഡി, കൃഷ്ണശ്രീ,  രാജി ജി.ആർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!