സ്വയംവര ഫെസ്റ്റ് 2024- കിയ സെൽട്ടോസ് കാർ വാമനപുരം സ്വദേശിനി ആശയ്ക്ക്

ആറ്റിങ്ങൽ : മാസങ്ങൾ നീണ്ടു നിന്ന ആഘോഷത്തിനൊടുവിൽ ഈ വർഷത്തെ സ്വയംവര ഫെസ്റ്റ് -2024 ന്റെ മെഗാ ബംബർ സമ്മാനം നേടിയ ഭാഗ്യശാലിയെ തെരഞ്ഞെടുത്തു. മെഗാ സമ്മാനമായ കിയ സെൽട്ടോസ് കാർ നേടിയത് വാമനപുരം സ്വദേശിനി ആശ വി ആണ്. സ്വയംവര സിൽക്സിന്റെ കൊട്ടാരക്കര ഷോറൂമിൽ നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യശാലിയെ കണ്ടെത്തിയത്. പ്രതീക്ഷയുടെ കണ്ണുകളോടെ നിരവധി ഉപഭോക്താക്കൾ നറുക്കെടുപ്പിന് സാക്ഷ്യം വഹിച്ചു. കൊട്ടാരക്കര നഗരസഭ ചെയർമാൻ രമേശാണ് ഭാഗ്യശാലിയെ തെരഞ്ഞെടുത്തത്.

സിനിമാ സീരിയൽ താരം അനീഷ് രവി ഫോണിലൂടെ ആശയെ വിളിച്ചു കാർ സമ്മാനം നേടിയത് അറിയിക്കുകയായിരുന്നു.

മറ്റു സമ്മാനങ്ങളായ ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ, എൽഇഡി ടിവി, ഇൻഡക്ഷൻ കുക്കർ, ഗിഫ്റ്റ് വൗച്ചർ എന്നിവ സമ്മാനം നേടിയ ഭാഗ്യശാലികളെയും തെരഞ്ഞെടുത്തു.

സ്വയംവര സിൽക്‌സിന്റെ ആറ്റിങ്ങൽ, വർക്കല, കൊട്ടാരക്കര, കൊച്ചി, കൊണ്ടോട്ടി, കൊടുങ്ങല്ലൂർ ഷോറൂമുകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് കൊട്ടാരക്കരയിൽ നറുക്കെടുപ്പ് നടത്തിയത്.സ്വയംവര സിൽക്സിന്റെ ഓരോ ഉപഭോക്താവും ആവേശത്തോടെയും ആഗ്രഹത്തോടെയും കാത്തിരുന്ന ഭാഗ്യ പരീക്ഷണമായിരുന്നു സ്വയംവര ഫെസ്റ്റ് 2024. ഈ വർഷം ബംബർ സമ്മാനം കിട്ടിയില്ലെങ്കിലും അടുത്ത വർഷത്തെ ഫെസ്റ്റിൽ ബംബർ സമ്മാനം തങ്ങൾക്ക് തന്നെ കിട്ടുമെന്നാണ് ഓരോരുത്തരുടെയും പ്രതീക്ഷ.

സ്വയംവര ഫെസ്റ്റ് 2024

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!