അങ്കണവാടി ജീവനക്കാർക്ക് അമിത ജോലി – കേന്ദ്ര സർക്കാരിനെതിരെ സിഐടിയു പ്രതിഷേധം

ചിറയിൻകീഴ് :പോഷൺ മ, പോഷൺട്രാക്കർ എന്നിങ്ങനെ നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികൾ കൊണ്ടുവന്നു അങ്കണവാടി ജീവനക്കാരുടെ മേൽ ഒരു അധിക വേതനവും നൽകാതെ അമിതമായ ജോലിഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ്റെ (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധിച്ചു.

കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്രഫണ്ടുകൾ നൽകുന്നില്ല. ഇൻസൻ്റീവ്, റ്റി.എ, സിബി ബില്ലുകൾ, വൈദ്യുതി, ഗ്യാസ്, വാട്ടർ ചാർജ് ഇവക്കൊന്നും ഫണ്ട് അനുവദിക്കുന്നില്ല. വർക്കർക്ക് ലഭിക്കുന്ന 13,000/- രൂപയിൽ 4500 രൂപ മാത്രമാണ് കേന്ദ്ര വിഹിതം 6300/- രൂപ കേരള സർക്കാരും 2200/- രൂപ പഞ്ചായത്തുകളുമാണ് നല്കുന്നത്. 9000/- രൂപ ലഭിക്കുന്ന ഹെൽപ്പർമാർക്ക് 2250/- രൂപ കേന്ദ്ര സർക്കാരും 5300/- കേരള സർക്കാരും 1450/- രൂപ പഞ്ചായത്തുകളുമാണ് നൽകുന്നത്.ഈ തുഛമായ വേതനം കൈപ്പറ്റുന്ന ജീവനക്കാരെ കൊണ്ട് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ജോലി ചെയ്യിപ്പിക്കുന്ന കേന്ദ്രനയത്തിനെതിരായിട്ടാണ് സമരം സംഘടിപ്പിച്ചത്.

ചിറയിൻകീഴ് ഐസിഡിഎസ് ആഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സിഐടിയു ഏര്യാ ജോ. സെക്രട്ടറി പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.സിന്ധു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ജി.വ്യാസൻ, സി.അജിത തുടങ്ങിയവർ സംസാരിച്ചു .മാമം ഐസിഡിഎസ് ആഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സിഐടിയു ജില്ലാ ജോയിൻ്റ്സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം.മുരളി, ആർ.അനിത, കെ.ഷൈലജ, റ്റി.സുവർണ്ണ, റ്റി.രജനി എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!