കിളിമാനൂരിൽ പൊള്ളലേറ്റ ക്ഷേത്ര പൂജാരി മരിച്ചു

കിളിമാനൂർ : ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ ക്ഷേത്ര മേൽശാന്തി മരിച്ചു .കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി അഴൂർ പെരുങ്കുഴി മുട്ടപ്പലം ഇലങ്ക മഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത് .

പത്തു ദിവസം മുൻപായിരുന്നു അപകടം. ക്ഷേത്ര തിടപ്പള്ളിയിൽ നിവേദ്യ പായസം പാചകം ചെയ്‌തശേഷം വീണ്ടും തിടപ്പള്ളിയിൽ വിളക്കുമായി കയറിയപ്പോഴായിരുന്നു അപകടം . ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരിച്ചു .മൃതദേഹം ആശുപത്രി മോർച്ചറിയിൽ .

ഭാര്യ ഉമാദേവി

മക്കൾ :ആദിത്യ നാരായണൻ നമ്പൂതിരി ,ആരാധിക (തംബുരു ).സംസ്ക്കാരം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം നാളെ നടക്കും .

കിളിമാനൂരിൽ ഗ്യാസിൽ നിന്ന്  തീ പടർന്ന് പൊള്ളലേറ്റ് ക്ഷേത്ര പൂജാരിക്ക് പരിക്ക്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!