കല്ലമ്പലം : റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കല്ലമ്പലത്ത് തോട്ടയ്ക്കാട് ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല