നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതി ഹെൽമറ്റ് മനുവിനെ അയിരൂർ പോലീസ് പിടികൂടി 

അയിരൂർ : വർക്കല പോലീസ് ഉദ്യോഗസ്ഥനായ ബിജുവിനെ കുത്തിയ കേസ്സുൾപ്പെടെ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ഹെൽമറ്റ് മനുവെന്ന് വിളിക്കുന്ന അരോമലിനെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു.

 തിരുവനന്തപുരം റൂറൽ എസ്.പികിരൺ നാരായൺ രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിലെ അംഗങ്ങളായ വർക്കല അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ദീപക് ധൻഘർ പിഎസ്സിന്റെ മേൽനോട്ടത്തിൽ അയിരൂർ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്യാം എം.ജിയുടെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്‌ടർ രജിത്ത് എസ്.ആർ, ഡാൻസഫ് എസ്.ഐ ബിജു, അയിരൂർ പോലീസ് സ്റ്റേഷനിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാഹസ്സികമായ പ്രവർത്തനത്തിലൂടെ പ്രതിയെ കോവൂരുള്ള ഒളിസങ്കേതത്തിൽ നിന്നും കീഴടക്കി അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!