വടശ്ശേരിക്കോണം- ആലുംമൂട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ 28ആം ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ഒക്ടോബർ 12, ശനിയാഴ്ച നടക്കും.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ വർക്കല അഗ്നിരക്ഷാ നിലയത്തിലെ അഗ്നിരക്ഷാ സേനാംഗങ്ങളെ ആദരിക്കൽ, “മാലിന്യമുക്തം നവകേരളം” പദ്ധതിയുടെ ഭാഗമായി മികച്ച സേവനം നടത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഉപഹാരം നൽകൽ, സൈക്കിൾ വാങ്ങാനായി ശേഖരിച്ച കുടുക്കയിൽ നിന്നുള്ള മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി നാടിന് മാതൃകയായ അഞ്ചാം ക്ലാസുകാരൻ കാർത്തിക്.പിഎ എന്ന കൊച്ചുമിടുക്കൻ. ജൈവകൃഷിയിൽ മികവ് തെളിയിച്ച കർഷകരായ നിസാർ അബ്ദുൽഅലി, തോക്കാട് അൻസർ എന്നിവരെ അനുമോദിക്കൽ, വിവിധ കലാ-കായിക മത്സരങ്ങൾ, തോക്കാട് ഇളങ്ങല്ലൂർ ഡാൻസ് ടീം അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 8 മണി മുതൽ ആലുംമൂട് ജംഗ്ഷനിൽ വിവിധ കലാ-കായിക മത്സരങ്ങൾ നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ഉപഹാരങ്ങൾ സമ്മാനിക്കും. ആലുംമൂട് പൗരസമിതി പ്രസിഡന്റ് എം മനീഷ്, സെക്രട്ടറി സഹദ്.എസ്, വൈസ് പ്രസിഡന്റ് രാകേഷ് ബാബു, ട്രഷറർ റിയാസ്.എൻ, ജോയിന്റ് സെക്രട്ടറി പ്രസീഷ് പി.എസ് തുടങ്ങിയവർ പങ്കെടുക്കും.