കല്ലമ്പലം : കടുവയിൽ തോട്ടക്കാടു പാലം മുതൽ പുത്തൻകോട് വരയുള്ള പ്രദേശത്തു കാട്ടു പന്നികളുടെയും മുള്ളൻ പന്നികളുടെയും ശല്യം പതിവായിരിക്കുന്നു. ഇവ പ്രദേശത്തെ കൃഷി നശിപ്പിക്കുന്നത് കാരണം കർഷകർ കൃഷി ഉപേക്ഷിക്കുവാൻ നിർബന്ധിതരാവുകയാണ്. ഇരുചക്രവാഹന യാത്രികർ പരിഭ്രാന്തിയിൽ ആണ്. അധികൃതർ വേണ്ട നടപടികൾ എടുക്കണമെന്ന് സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുന്നു.