കടയ്ക്കാവൂരിൽ കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വിൽക്കുന്ന സംഘത്തിലെ പ്രതി അറസ്റ്റിൽ

ei01S8O42196

കടയ്ക്കാവൂരിൽ കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വിൽക്കുന്ന സംഘത്തിലെ പ്രതി അറസ്റ്റിൽ. മുട്ടത്തറ ബീമാപള്ളി  വള്ളക്കടവ് ഷിഫ മൻസിൽ ജവാദ് ഖാൻ ആണ് അറസ്റ്റിലായത്.

കടയ്ക്കാവൂർ ഗുരുവിഹാർ ഇർഫാൻ ഹൗസിൽ  ഹണിയുടെ ഉടമസ്ഥതയിലുള്ള KL 16 V 6320 രജിസ്ട്രേഷൻ നമ്പർ ഉള്ള നീല മാരുതി സ്വിഫ്റ്റ് കാർ 31/1/2024 നു വക്കം കായൽവാരത്തുള്ള അനസും അഞ്ചൽ സ്വദേശിയുമായ റിയാസ് ഖാനും ചേർന്ന് വാടകയ്ക്ക് എടുക്കുകയും കാലാവധി കഴിഞ്ഞ് തിരിച്ച് ആവശ്യപ്പെട്ട സമയം തിരിച്ചു കൊടുക്കാതെ വാഹനവുമായി പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഹണിയുടെ പരാതിയിൽ കടയ്ക്കാവൂർ പോലീസ് കേസ് എടുത്ത് പ്രതികളെ അന്വേഷിച്ച് വരികയായിരുന്നു.

അതേ സമയം, ഹണിയുടെ ഭർത്താവായ ശ്യാമിന്റെ മൊബൈലിൽ ബീമാപള്ളി സ്വദേശിയായ അർഷാദും ജവാദ്ഖാനും ഫോണിൽ വിളിച്ച് “നിങ്ങളുടെ വാഹനം ഞങ്ങളുടെ കൈവശമുണ്ട്, രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ തന്നാൽ തിരിച്ചു തരാം” എന്ന് പറയുകയും ഈ വിവരം കടയ്ക്കാവൂർ പോലീസിൽ അറിയിക്കുകയും ചെയ്തു.

പോലീസിന്റെ നിർദ്ദേശാനുസരണം പരാതിക്കാരിയും ഭർത്താവും ഇവരോട് സംസാരിക്കുകയും തിരുവനന്തപുരത്തുള്ള വലിയതുറ എയർപോർട്ടിന് സമീപം പൈസയുമായി വരാൻ ജവാദ് ഖാൻ പറയുകയും ചെയ്തു. പോലീസിന്റെ നിർദ്ദേശാനുസരണം പരാതിക്കാർ പൈസയുമായി അവരുടെ സ്വകാര്യ കാറിൽ എയർപോർട്ട് ഭാഗത്തേക്ക് പോയ സമയം കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം  കാറിലും ഓട്ടോറിക്ഷയിലും ബൈക്കിലും ആയി വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇവരെ പിന്തുടർന്ന് പോയി. പരാതിക്കാർ അവരെ ഫോൺ വിളിച്ചപ്പോൾ “എയർപോർട്ടിനു സമീപം എത്താൻ സാധിച്ചില്ല, നിങ്ങൾ ബീമാപള്ളിയിലും മറ്റു പല സ്ഥലങ്ങളും ചെല്ലാനായി നിർദ്ദേശിച്ചു”. ഈ സ്ഥലങ്ങളിൽ എത്താൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളതായി പോലീസ് പറഞ്ഞതിൽ പ്രകാരം അവർ അവരോട് പറയുകയും ചെയ്തു.

തുടർന്ന്  പൈസയുമായി  പരുത്തിക്കുഴി മെയിൻ റോഡിന് സമീപം ചെല്ലാൻ പറയുകയും പോലീസ് ഇവരെ പിന്തുടർന്ന് പോവുകയും ചെയ്തു. പരുത്തിക്കുഴിയെത്തിയപ്പോൾ ബൈക്കിൽ എത്തിയ  മുട്ടത്തറ ബീമാപള്ളി  വള്ളക്കടവ് ഷിഫ മൻസിൽ ജവാദ് ഖാൻ ഇവരിൽ നിന്നും രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ വാങ്ങിയ സമയം പിന്തുടർന്ന പോലീസ് സംഘം ജവാദ് ഖാനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.തുടർന്ന് ചോദ്യം ചെയ്യലിൽ ബീമാപള്ളി അർഷാദിന് 2,20,000 രൂപയ്ക്ക് അനസും റിയാസ്ഖാനും ചേർന്ന് വ്യാജ രേഖയുണ്ടാക്കി കാർ വിറ്റതായി സമ്മതിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 കടയ്ക്കാവൂർ എസ്.എച്ച്.ഓ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ജയപ്രസാദ്, ശ്രീകുമാർ ഷാഫി, വലിയതുറ സബ് ഇൻസ്പെക്ടർ, എസ്. സി.പി. ഒ മാരായ സുഗുണൻ, ജയശങ്കർ എന്നിവരാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. അനസ്,റിയാസ് ഖാൻ,അർഷാദ് എന്നിവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം നടത്തിവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!