വർക്കലയിൽ 22 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. വർക്കല പ്രവർത്തിക്കുന്ന ന്യൂ സ്‌പൈസി, എലിഫന്റ് ഈറ്ററി എന്നി ഹോട്ടലുകളിൽ നിന്നും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചവർക്ക് ആണ് ഭക്ഷ്യ വിഷബാധയേറ്റത്. ഹോട്ടലിൽ നേരിട്ടത്തി കഴിച്ചവരും പാർസൽ വാങ്ങി കഴിച്ചവർക്കും ഒരുപോലെ വയറു വേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ രാത്രിയോടെ ഇവർ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി രണ്ട് ഹോട്ടലുകളും അടപ്പിച്ചു.