മംഗലപുരം: യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.
തോന്നയ്ക്കൽ എംഎഫ്ടി സ്പോർസ് ഹബ്ബിൽ വെച്ചു സംഘടിപ്പിച്ച മത്സരം യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ഉത്ഘാടനം ചെയ്തു. മംഗലപുരം മണ്ഡലം പ്രസിഡന്റ് വിജിത്ത് . വി. നായർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് മഹിൻ. എം. കുമാർ ആമുഖ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഹാൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കെ. എസ് അജിത് കുമാർ, എം. ജെ ആനന്ദ്, ഡി. സി.സി അംഗം അഡ്വ. എസ്. ഹാഷിം, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി. എസ് അനൂപ് മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. ഗോപകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ആയ എ. മൻസൂർ, എം. എസ് ഉദയകുമാരി, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സാജൻ. ഡബ്ലിയു .പോൾ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എസ്. കെ സുജി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഞ്ജു കുമാരി, ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ ആയ എ ഷാജഹാൻ, അഡ്വ അനിൽകുമാർ,പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബാബു, അജികുമാർ,കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആയ, സൈജു, ജ്യോതിഷ് കുമാർ, മെച്ചേരി അനിൽകുമാർ, ഷിബു പുന്നന്നൈക്കുന്നം, മണികണ്ഠൻ നായർ,അഹിലേഷ് നെല്ലിമൂട്,ഷിജു, സുനിൽകുമാർ, നാസർ, ബഹുലേയൻ, യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ അഭയ്, വിശാഖ്, അനു, സുജിൻ, അജി, നവീൻ, മഹാദേവൻ, ശ്രാവൺ എന്നിവർ നേതൃത്വം നൽകി.