കരവാരം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി

IMG_20241015_14153004

കരവാരം ഗ്രാമ പഞ്ചായത്തിലെ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എസ് ഷിബു ലാലിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. എസ്ഡിപിഐ യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസാക്കിയത്.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിനിലിൻ്റെ അധ്യക്ഷതയിലായിരുന്നു അവിശ്വാസ പ്രമേയേ ചർച്ചയും വോട്ടെടുപ്പും.

18 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിൽ എൽഡിഎഫിനും , ബിജെ പി ക്കും 7 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവിശ്വാസം ചർച്ചക്ക് എടുക്കുന്നതിന് 9 മെമ്പർമാർ എത്തേണ്ടതുണ്ടായിരുന്നു . എസ്ഡിപിഐ ക്കും യുഡിഎഫിനും ഉണ്ടായിരുന്ന രണ്ട് വീതം അംഗങ്ങൾ എൽഡിഎഫിന് അനുകൂലമായി നിന്നു. ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.ഇതോടെ ബിജെപിക്ക് ഭരണമുണ്ടായിരുന്ന മണ്ഡലത്തിലെ ഏക പഞ്ചായത്ത് നഷ്ടമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!