നഗരൂർ : നഗരൂരിൽ കാൽനടയാത്രികയായ യുവതിക്ക് നേരെ രാത്രിയിൽ ലൈംഗിക അതിക്രമം. നഗരൂർ പഞ്ചായത്തിലെ കോട്ടയ്ക്കൽ ഗേറ്റുമുക്ക് ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രി 9.40നായിരുന്നു സംഭവം.
ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലികഴിഞ്ഞ് ഗേറ്റ് മുക്ക് സ്വദേശിനിയായ നാൽപതുകാരി വെള്ളംകൊള്ളി ജംഗ്ഷനിൽ ബസിറങ്ങി കാൽനടയായി ഗേറ്റുമുക്കിന് സമീപമുള്ള വീട്ടിലേക്ക് എത്തുന്നതിന് അമ്പത് മീറ്റർ അകലെവെച്ചാണ് ലൈംഗിക ഉദ്ദേശത്തോടെ പിന്നാലെ എത്തിയയുവാവ് യുവതിയെ കയറിപിടിച്ചത്. 18വയസ് പ്രായം തോന്നിക്കുന്ന യുവാവ് യുവതിയുടെ നിലവിളികേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.സമീപത്ത് ഒന്നും ഈ സമയം ആരും ഉണ്ടായിരുന്നില്ല.തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ യുവാവ് നടുന്നുവരുന്നതും ഓടിപോകുന്നതും നഗരൂർ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിതന്നെ യുവതിയുടെ മൊഴി എടുത്ത് നഗരൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്.