സർഗ്ഗ ആർട്സ് ആൻ്റ് സ്പോർട്‌സ് സെൻ്ററിന്റെ 24-ാമത് വാർഷികാഘോഷം നടന്നു

ആറ്റിങ്ങൽ : സർഗ്ഗ ആർട്സ് ആൻ്റ് സ്പോർട്‌സ് സെൻ്ററിന്റെ 24-ാമത് വാർഷികാഘോഷം ടൗൺ യു.പി സ്‌കൂളിൽ നടന്നു. സാംസ്‌കാരിക സമ്മേളനം നഗരസഭാധ്യക്ഷ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. സർഗ്ഗയുടെ പ്രസിഡൻ്റ് എസ്.ശശിധരൻ നായർ അധ്യക്ഷനായി. സർഗ്ഗ സെക്രട്ടറി കെ.സുരേഷ്‌ബാബു സ്വാഗതം ആശംസിച്ചു.

ജോയിന്റ് സെക്രട്ടറി വി.എസ്.ജയപ്രകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.രാധാകൃഷ്‌ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. അന്തരിച്ച ഹാസ്യസാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ സുകുമാറിൻ്റെ സ്മരണാർത്ഥം ഏറ്റവും മികച്ച നർമ്മകഥയ്ക്ക് സർഗ്ഗ ഏർപ്പെടുത്തിയ പ്രഥമ സുകുമാർ സ്മാരക പുരസ്ക‌ാരം കവിയും ഹാസ്യസാഹിത്യകാരനുമായ  കുടിയേല ശ്രീകുമാറിന് സുകുമാറിൻ്റെ മകളും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡബ്ബിംഗ് ആർട്ടിസ്റ്റ് സുമംഗല സമ്മാനിച്ചു.

സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള ഡോ.ഏ.പി.ജെ അബ്‌ദുൾകലാം പുരസ്‌കാരം നേടിയ സി.എസ്.ആദർശിനേയും കേരളത്തിലെ എല്ലാ ജില്ലകളുടേയും പേര് മലയാളത്തിൽ മിറർ റൈറ്റിംഗിലൂടെ 54 സെക്കൻഡിൽ എഴുതി ഇൻഡ്യ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടിയ ആലിയ.എസ്.എൽ നേയും ചടങ്ങിൽ ആദരിച്ചു.

നഗരസഭാ കൗൺസിലർമാരായ പി.ഉണ്ണിക്കൃഷ്‌ണൻ, ദീപാ രാജേഷ്, പി.റ്റി.എ പ്രസിഡൻ്റ് ആശാ ബൈജു, കളരി ഗുരുക്കൾ ഷിജി.വി.എസ്., മുൻ ഹെഡ്മാസ്റ്റർ രാധാകൃഷ്ണ‌ൻ.വി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി, ചിത്രരചനാ മത്സരം, പ്രശ്നോത്തരി, സിലബം കളരിപ്പയറ്റ് മത്സരത്തിൽ വിജയികളായവർക്ക് അവാർഡ് വിതരണം എന്നിവ നടന്നു. കുമാരി കൃപ ജി.എസ് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!