കടൽക്ഷോഭത്തിന് അറുതിയില്ലാതെ അഞ്ചുതെങ്ങ് കടൽതീരം.ശക്തമായ തിരകളാണ് കരയിലേക്ക് പാഞ്ഞുകയറുന്നത്.ഇതോടെ പതിനേഴ് കുടുംബം അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ ക്യാമ്പിൽ അഭയം തേടി.ജനോവ ബാൾഡിൻ – എണ്ണ കിടങ്ക്, ബീന രാജൻ, പനിയമ്മ ക്ലമന്റ്, നെടുംതോപ്പ്അമലോൽഭവം, നെടുംതോപ്പ്, ജൂലിയറ്റ് റോൾഡൻ, നെടുംതോപ്പ്, പുഷ്പം ഹൃദയദാസ് , നെടുംതോപ്പ്, നേസമ്മ ജോസഫ് പാത്ത്, എണ്ണകിടങ്ക്, ഗിൽബർട്ട് സിബിൽ, എണ്ണ കിടങ്ക്, കന്നി മേരി ഫ്രാങ്ക്ളിൻ,എണ്ണകിടങ്ക്,മേബി ൾമോഹനൻ, എണ്ണ കിടങ്ക്, ഹെലൻ ജസ്റ്റിൻ, നെടുംതോപ്പ്, മേരി ജോയി, നെടും തോപ്പ്, പ്രീതി ലീൻ, നെടുംതോപ്പ്, രജിത ജോയി, എന്നീ കുടുംബങ്ങളാണ് ക്യാമ്പിൽ കഴിയുന്നത്. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്തൊ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സി.പയസ്, ഗ്രാമപഞ്ചായത്തംഗം രാജു ജോർജ്, വില്ലേജ് ആഫീസർ നിസാമുദീൻ എന്നിവർ ക്യാമ്പുകൾ സന്ദർശിച്ചു.