തലസ്ഥാനത്ത് പ്രമുഖ ജുവലറിയിൽ നിന്ന് കോടികളുടെ തട്ടിപ്പ്, പ്രതികൾ പിടിയിൽ 

തിരുവനന്തപുരം : തലസ്ഥാനത്ത് പ്രമുഖ ജുവലറിയിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം ചെക്ക് കൊടുത്ത് കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ  പ്രതികൾ പിടിയിൽ. എറണാകുളം തൃപ്പൂണിത്തറ സ്വദേശികളായ ഷാർമിള, രാജീവ്‌ എന്നിവരെയാണ് വഞ്ചിയൂർ പോലീസ് പിടികൂടിയത്. ജ്വല്ലറികളിൽ ചെക്ക് കൊടുക്കുകയും ഒരാഴ്ച കഴിഞ്ഞ് ചെക്ക് റദ്ദ് ചെയ്യുകയും കോടികളുടെ സ്വർണാഭരണങ്ങളുമായി രക്ഷപ്പെടുകയുമയാണ് ഇവരുടെ രീതി.

ഇക്കഴിഞ്ഞ സെപ്റ്റംബർ 17നു പ്രമുഖ ജുവലറി ഗ്രൂപ്പിന്റെ തിരുവനന്തപുരം പുളിമൂട് ജംഗ്ഷനിലുള്ള ഗോൾഡ് ആൻഡ് ഡയമണ്ട്സ് ശാഖയിൽ എത്തിയ പ്രതികൾ 1,84,97,100 രൂപ വില വരുന്ന 2407ഗ്രാമും 810 മില്ലി ഗ്രാമും തൂക്കം വരുന്ന വിവിധ ഡിസൈനിലുള്ള മാലയും, വളയും, ചെയിനും ഉൾപ്പെടയുള്ള സ്വർണാഭരണങ്ങൾ പർച്ചേസ് ചെയ്യുകയും  ഫെഡറൽ ബാങ്കിന്റെ തൃപ്പൂണിത്തറ ബ്രാഞ്ചിലെ ചെക്ക് നൽകുകയും ചെയ്തു. എന്നാൽ ജുവലറിക്കാരോട് പിന്നീട് വിളിച്ചു ബാങ്കിൽ ഉടനെ ചെക്ക് കൊടുക്കരുതെന്നും, അതിനു പല കാരണങ്ങൾ പറഞ്ഞും വൈകിപ്പിച്ചു. എന്നാൽ പിന്നീട് പ്രതികളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫാണെന്ന് മനസ്സിലായതിനെ തുടർന്ന് ജുവലറിക്കാർ ചെക്ക് ബാങ്കിൽ നൽകുകയും, ചെക്ക് ക്യാൻസൽ ആയതാണെന്ന് ബാങ്കിൽ നിന്ന് പറയുകയും ചെയ്തു. തുടർന്ന് വഞ്ചിയൂർ പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതികളെ പിടികൂടുകയും ചെയ്തു. പ്രതികൾ സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!