വർക്കലയിൽ വിനോദസഞ്ചാരമേഖലയിൽ യുവതിക്കുനേരെ അതിക്രമം, യുവാവ് അറസ്റ്റിൽ

വർക്കല: വിനോദസഞ്ചാരമേഖലയിൽ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം ശാസ്ത‌ാം കോട്ട ആയിക്കുന്നം അർഷാനാ മൻസിലിൽ അൻവർ ഷാ (23) ആണ് അറസ്റ്റിലായത്. ഞായറാഴ്‌ച പുലർച്ച ഒന്നേകാലോടെ ഹെലിപ്പാഡ് കൊച്ചുവിളമുക്കിന് സമീപമാണ് സംഭവം.

കൂട്ടുകാരിയുടെ വിവാഹനിശ്ചയത്തിനെത്തിയതായിരുന്നു യുവതിയും സുഹൃത്തും. ഇവർ താമസിച്ചിരുന്ന റിസോർട്ടിന് സമീപത്തുവെച്ച് മദ്യലഹരിയിലായിരുന്ന അൻവർഷാ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പ്രദേശത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!