ആറ്റിങ്ങൽ വില്ലേജിലെ ഡിജിറ്റൽ റീസർവെ നടപടികൾക്ക് തുടക്കമായി

ആറ്റിങ്ങൽ വില്ലേജിലെ ഡിജിറ്റൽ റിസർവെ നടപടികൾക്ക് തുടക്കമായി. ചിറയിൻകീഴ് താലൂക്കിലെ ആറ്റിങ്ങൽ വില്ലേജിലെ ഡിജിറ്റൽ റിസർവേ നടപടികൾ മാമം ഹെഡ് സർവേയർ ഓഫീസില്‍ നടന്ന ചടങ്ങിൽ വച്ച് ആറ്റിങ്ങൽ എം. എൽ.എ  ഒ. എസ്. അംബിക ഉദ്ഘാടനം നിർവഹിച്ചു.

‘എല്ലാവർക്കും ഭൂമി എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് സംസ്ഥാനത്താകമാനം ഡിജിറ്റൽ റീസർവേ നടപടികൾ ആരംഭിച്ചത്. നാലു വർഷം കൊണ്ട് 1550 വില്ലേജുകളിലും ഡിജിറ്റൽ റീസർവെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി, ഹെഡ് സർവേയർ അജിത എ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ എസ്. സുദനൻ, ആറ്റിങ്ങൽ വില്ലേജ് ഓഫീസർ മുഹമ്മദ് സലിം, ജനപ്രതിനിധികൾ, ഭൂ ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!