വർക്കല : വാൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ 9 വർഷമായി ഒളിവിലായിരുന്ന പ്രതിയെ വർക്കല പൊലീസ് പിടികൂടി. മേൽവെട്ടൂർ മംഗലത്തുവിള വീട്ടിൽ കക്ക കുഞ്ഞുമോൻ എന്ന വിളിക്കുന്ന സജിൻ(38) ആണ് അറസ്റ്റിലായത്. വെട്ടൂർ ജംഗ്ഷനിൽ വാൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പട്ടികജാതി വിഭാഗക്കാരെ ഭയപ്പെടുത്തുകയും ചെയ്തതിന് 2015 ൽ വർക്കല പൊലീസ് ആംമ്സ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ജ്യാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു സജിൻ. കൂട്ടുപ്രതി ഷിജുവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ സജിനെ നെടുമങ്ങാട് എസ്.സി/എസ്.ടി കോടതി റിമാന്റ് ചെയ്തു.