വിഭവ വൈവിധ്യത്താൽ സമ്പന്നമായി കുരുന്നുകളുടെ ഭക്ഷ്യമേള

കിളിമാനൂർ: ‘വിവിധ വർണങ്ങളിൽ പുട്ടുകൾ, അലുവാ, കേക്ക്, പലതരം ഇലയടകൾ, വിവിധയിനം ലഡു, മര ച്ചീനി, ചിക്കൻ കറിയും ചപ്പാത്തിയും ചിക്കൻ മസാലയും…’ ഇങ്ങനെ വൈവിധ്യപൂർണമായ വിഭവങ്ങളാൽ ശ്രദ്ധേയമായി കുരുന്നുകൾ ഒരുക്കിയ ഭക്ഷ്യമേള. മേളയിൽ എത്തിച്ച വിഭവ ങ്ങളുടെ പ്രദർശനവും ഒരുക്കി.

ലോക ഭക്ഷ്യദിനാചരണത്തിൻ്റെ ഭാഗമായി കിളിമാനൂർ ഗവ.എൽ.പി. സ്കൂളിലെ കുരുന്നുകൾ ഒരുക്കിയ ഭക്ഷ്യമേളയാണ് അധ്യാപകരെയും കാഴ്ചക്കാരെയും അക്ഷരാർത്ഥത്തി ൽ ഞെട്ടിച്ചത്. ഓരോ വിഭവങ്ങളുടെ യും പേര് വിവരങ്ങളും വേണ്ടുന്ന സാ ധനങ്ങളുടെ പേരും പാചകം ചെയ്യേ ണ്ട രീതികളും കുട്ടികൾ കാണികൾ ക്ക് പറഞ്ഞുകൊടുത്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പ്രഥമാ ധ്യാപിക ലേഖാ കുമാരി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ ദിനാചരണത്തിൻ്റെ പ്രാധാന്യവും ഭക്ഷ്യദിന സന്ദേശവും പ്രഥമാധ്യാപിക കുട്ടികൾക്ക് നൽകി. പി.ടി.എ പ്രസിഡൻറ് അൻസി അധ്യ ക്ഷത വഹിച്ചു. എസ്.എം.സി ചെയർ മാൻ രതീഷ് പോങ്ങനാട്‌, എം. പി.ടി. എ പ്രസിഡൻറ് നിഷി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സംബന്ധി ച്ചു. തുടർന്ന് വിഭവങ്ങൾ കുരുന്നു കൾ പരസ്പരം കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!