കിളിമാനൂരിൽ എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ

കിളിമാനൂർ: കഞ്ചാവ് വിൽപനക്കേസിൽ എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിലായി. അടയമൺ, കൊപ്പം, പണ്ടകശാലവീട്ടിൽ വാടകക്ക് താമസിക്കുന്ന അഭിലാഷാണ് (30) കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. ഇയാളെ നഗരൂരിലുള്ള  വീടിന്റെ സമീപത്തുനിന്നാണ് കിളിമാനൂർ പോലീസ് പിടികൂടിയത്.

 2.200 കി.ഗ്രാം കഞ്ചാവും അനധികൃത മായി കൈവശംവെച്ച ചാരായവുമായി ഇയാളെ കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വ ത്തിൽ വീട്ടിൽനിന്ന് തിങ്കളാഴ്‌ച പുലർച്ച പിടികൂടുക യായിരുന്നു. രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാ ജരാക്കാനുള്ള നടപടികൾക്കിടെ ബാത്ത്റൂമിൽ പോ യ അഭിലാഷ് ഓടി രക്ഷപ്പെടുകയായിരുന്നു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!