മണമ്പൂർ ലയൺസ് ക്ലബ്‌ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു 

കല്ലമ്പലം : മണമ്പൂർ ലയൺസ് ക്ലബ്ബിന്റെയും തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കെടിസിടി ആഡിറ്റോറിയത്തിൽ വെച്ച് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു.

രാവിലെ 8 മണി മുതൽ 1 മണി വരെ ക്യാമ്പ് നടന്നു.45 രോഗികളെ തികച്ചും സൗജന്യമായി തിമിര ശസ്ത്രക്രിയയ്ക്കായി  തെരഞ്ഞെടുക്കുകയും കൂട്ടിരിപ്പുകാർ ഉൾപ്പെടെ 58 പേരെ തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിലേക്ക് അയക്കുകയും ചെയ്തു.

ചടങ്ങിൽ സമഗ്ര സംഭാവനയ്ക്കുള്ള മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ ഹ്യൂമാനിറ്റെറിയൻ അവാർഡ് കൈരളി ഗ്രൂപ്പ് എംഡി നാദിർഷ. എമ്മിന് പ്രസിഡന്റ് ഷിജു ഷറഫ് കൈമാറി.  കെ ടി സി ടി ചെയർമാൻ എം എസ് ഷഫീർ, ടിവി സീരിയൽ ഫൈയിം അജിത്ത് തോട്ടയ്ക്കാട്, അരവിന്ദാക്ഷൻ, സ്വാതി സുഭാഷ്, ശ്രീജ വിജയകുമാർ,  മണമ്പൂർ ലയൺസ്  ക്ലബ്ബിലെ അംഗങ്ങളായ പ്രസിഡന്റ് ഷിജു ഷറഫ്, സെക്രട്ടറി സനൽകുമാർ, ട്രഷറർ വിജയകുമാർ, സോൺ ചെയർപേഴ്സൺ പ്രസന്നൻ, റീജിയൻ ചെയർപേഴ്സൺ വിദ്യാധരൻപിള്ള, ചന്ദ്രഹാസൻ, രവീന്ദ്രൻ, രാജേന്ദ്രൻ, ശശിധരൻ,ഷാജൻ, സുദർശനൻ ജോൽസ്യർ, സുധാകരൻ, സുജി സദാനന്ദ് ,വിജയൻ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!