വെഞ്ഞാറമൂട്: ജലസ്രോതസ്സുകളുടെ സംരക്ഷണ ത്തിന് പുല്ലമ്പാറ പഞ്ചായത്ത് ദേശീയ പുരസ്കാര ത്തിനർഹമായി. ഇതോടെ അഞ്ചാമത് ദേശീയ ജലശക്തി അവാർഡും ദേശീയതലത്തിൽ ഒന്നാം സ്ഥാനവും നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്തു കൂടിയായി പുല്ലമ്പാറ മാറി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധ തിയുടെ നേതൃത്വത്തിൽ നവകേരളം കർമപദ്ധതിയുടെ ഭാഗമായി അഗ്രി എൻജിനീയറിങ്, ജി.ഐ.എസ് സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് നീരുറവ് പദ്ധതി വിജയകരമായി നടപ്പാക്കിയതും സജലം എന്ന പേരിൽ തയാറാക്കിയ സ്പ്രിങ് ഷെഡ് വികസന പദ്ധതിയും കളരിവനം വൃക്ഷവത്കരണപദ്ധതിയിലൂടെ വാമനപുരം നദിയുടെ പാർശ്വപ്രദേശങ്ങളിൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയും ദേശീയ ബാംബൂ മിഷൻ്റെ ഫ ണ്ട് ഉപയോഗിച്ചു മുളന്തകൾ പിടിപ്പിക്കുകയും ചെയ്തതുമൊക്കെ പരിഗണനാവിഷയങ്ങളായി. തൊഴിലുറപ്പ് പദ്ധതിയിലൂടെ അറുന്നൂറോളം കുളങ്ങൾ നിർമിക്കുകയും കിണർ റീചാർജിങ്ങിലൂടെ ജലനിരപ്പ് ഉയർത്തിയതും നേട്ടമായി.