തോന്നയ്ക്കൽ : തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.സ്കൂൾ ചികിത്സാനിധിയിലേക്കു ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് രുചിമേളം ’24 എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ബിരിയാണി ഫെസ്റ്റും ഇതിന്റെ ഭാഗമായിരുന്നു.ഫുഡ് ഫെസ്റ്റിൽ 15 ഓളം സ്റ്റാളുകളും 80 ഓളം ഭക്ഷണ വിഭവങ്ങളും ഉണ്ടായിരുന്നു. നാടൻ രുചികളും ആരോഗ്യകരമായ മറ്റ് വിഭവങ്ങളും മേളയുടെ ഭാഗമായിരുന്നു. സമീകൃതാഹാരങ്ങളുടെ പ്രദർശനവും മേളയുടെ പ്രത്യേ കതയായിരുന്നു. ഫുഡ് ഫെസ്റ്റ് ജില്ലാപഞ്ചായത്ത് മെമ്പർ കെ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പ്രിസിപ്പാൾ ജെസ്സി ജലാൽ, HM സുജിത് എസ്,പി ടി എ പ്രസിഡന്റ് ഇ. നസീർ, എസ് എം സി ചെയർമാൻ ജി. ജയകുമാർ,എസ് എം സി അംഗങ്ങളായ സാഗർഖാൻ,എസ്. കെ സജി, വിനയ് എം എസ്, സീഡ് കോർഡിനേറ്റർ സൗമ്യ എസ് എന്നിവർ സന്നിഹിതരായിരുന്നു.