നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ നേടി ആറ്റിങ്ങൽ സ്വദേശി ആഹിൽ ബിൻ ഷിജു.

eiCOGKL40463

ആറ്റിങ്ങൽ : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വച്ച് 2024 ഒക്ടോബർ 4, 5, 6 തീയതികളിൽ നടന്ന പതിമൂന്നാമത് നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച്, ജൂനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടിയ ആഹിൽ ബിൻ ഷിജു. കേരള റൈഫുൾ ഷൂട്ടിംഗ് അസോസിയേഷനിലെ ഒഫീഷ്യൽ കോച്ചായ ശ്രീ. ഫർഹാന്റെ കീഴിൽ കഴിഞ്ഞ മൂന്നു മാസമായി പരിശീലനം നടത്തുന്നു.

2025 ജനുവരിയിൽ ശ്രീലങ്കയിൽ വച്ച് നടക്കുന്ന ഇൻറർനാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി.

ആറ്റിങ്ങൽ, ഇടയ്ക്കോട് ഷാലിമാറിൽ ഷിജു സുബൈർ ഷൈമ ഷിജു ദമ്പതികളുടെ മകനായ ആഹിൽ ബിൻ ഷിജു, മംഗലാപുരം ബിപിഎം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!