ആറ്റിങ്ങൽ : ഉപജില്ലാ സ്കൂള്‍ കായിക മേളക്കിടെ സ്പൈക്ക് ഷൂവില്ലാതെ സിന്തറ്റിക് ട്രാക്കിൽ ഓട്ട മത്സരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കാലിന് പരുക്ക്.കാലിലെ തൊലി അടര്‍ന്നുമാറി. കിളിമാനൂർ ഉപജില്ല കായികമേളക്കിടെയാണ് സംഭവം ഉണ്ടായത്. സിന്തറ്റിക് ട്രാക്കിൽ ഓടാനുപയോഗിക്കുന്ന സ്പൈക്ക് ഷൂവില്ലാതെ മത്സരത്തിനിറങ്ങിയ മൂന്ന് കുട്ടികളുടെ കാലിനാണ് പരിക്ക് പറ്റിയത്.
ചൂടായി കിടന്ന സിന്തറ്റിക് ട്രാക്കിൽ ഓടിയ വിദ്യാര്‍ത്ഥികളുടെ കാല്പാദം പൊള്ളിയാണ് തൊലി അടര്‍ന്ന് നീങ്ങിയത്. കാലിലെ തൊലി അടര്‍ന്നുമാറിയ മൂന്നു കുട്ടികള്‍ക്ക് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.