പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിൽ സപ്ലൈകോ മെഡിക്കൽ സ്റ്റോറും

പോത്തൻകോട് മിനി സിവിൽ സ്‌റ്റേഷനിൽ നവീകരിച്ച സപ്ലൈകോ മെഡിക്കൽ സ്‌റ്റോർ പ്രവർത്തനം തുടങ്ങി. പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന സപ്ലൈകോ മെഡിക്കൽ സ്‌റ്റോർ കൂടുതൽ സൗകര്യത്തോടെ പോത്തൻകോട് മിനി സിവിൽ സ്‌റ്റേഷനിൽ മാറ്റി സ്ഥാപിക്കുകയായിരുന്നു. സപ്ലൈകോ മെഡിക്കൽ സ്‌റ്റോർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.

ജീവൻരക്ഷാ മരുന്നുകളുൾപ്പെടെ എല്ലവിധ ഔഷധങ്ങളും കുറഞ്ഞ നിരക്കിലാണ് സപ്ലൈകോ മെഡിക്കൽ സ്‌റ്റോറുകളിലൂടെ വിൽക്കുന്നത്.

പോത്തൻകോട് മിനിസിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ അനിൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ ഹരി പ്രസാദ്, ബ്ലോക്ക് – ഗ്രാമപഞ്ചായത്തംഗങ്ങൾ, സപ്ലൈകോ തിരുവനന്തപുരം മേഖലാ മാനേജർ എ. സജാദ്, ഡിപ്പോ മാനേജർ ബിജു പി വി എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!