ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിന് ഞെക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 23ന് തിരിതെളിയും. നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന് ഉപജില്ലയിലെ 90 സ്‌കൂളുകളിൽ നിന്ന് മൂവായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ പ്രധാന വേദിയുടെ കാൽനാട്ട് കർമം ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശും സ്കൂൾ പി.ടി.എ. പ്രസിഡന്റും ഒറ്റൂർ പഞ്ചായത്ത് മെമ്പറുമായ ഒ.ലിജയും ചേർന്ന് നിർവഹിച്ചു. ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. സജി അദ്ധ്യക്ഷത വഹിച്ചു. മേളയുടെ ജനറൽ കൺവീനർ എസ്. ശ്രീജ, എസ്.എം.സി. ചെയർമാൻ എസ്. അനിൽകുമാർ, ഹെഡ്മാസ്റ്റർ എൻ. സന്തോഷ്, പന്തൽ കമ്മിറ്റി കൺവീനർ ആർ.എ.അനീഷ്, മറ്റു കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.